അസിഡിറ്റി ഉണ്ടാകാനുള്ള കാരണങ്ങളും അത് നീക്കം ചെയ്യാനുള്ള പ്രതിവിധികളും
എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും അസിഡിറ്റി. നമ്മുടെ തിരക്കേറിയ ജീവിതത്തിൽ സമയത്തിന് വല്ലതും കഴിക്കാൻ നമുക്ക് കഴിയാറില്ല. ചിലപ്പോൾ ദിവസം മുഴുവനും നമുക്ക് ഒന്നും തന്നെ കഴിക്കാൻ സാധിച്ചെന്നു വരില്ല.ക്രമം തെറ്റിയതും അനാരോഗ്യകരമായ ആഹാരശീലവും ആണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്.
അസിഡിറ്റി എന്ന മനുഷ്യനെ കൊല്ലുന്ന രോഗം നമുക്ക് വരാനുള്ള പ്രധാന കാരണം നമ്മുടെ ഭക്ഷണ സമയക്രമ രീതി തികച്ചും തെറ്റായ രീതിയിൽ നമ്മൾ ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ്. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് നമ്മളിൽ മിക്കപേരും കഴിക്കാറില്ല. കഴിക്കുന്നവരിൽ പലരും വളരെ മിതമായ രീതിയിൽ ആണ് കഴിക്കാറ് മാത്രമല്ല പലരും യഥാസമയത്ത് കഴിക്കാറില്ല പലരും രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിക്കുന്നത് അവരുടെ ജോലി തിരക്ക് കാരണം ഏകദേശം ഒരു പതിനൊന്നു മണി ആകുമ്പോൾ ആണ് ശേഷമുള്ള ഉച്ച ഭക്ഷണം കഴിക്കുന്നത് അത് ഏകദേശം 4:00 മണി ഇടയിലാണ് രാത്രിഭക്ഷണം ആണെങ്കിൽ വളരെ അമിതമായ രീതിയിൽ 11:00 12:00 സമയങ്ങളിലാണ് ഇതൊക്കെയാണ് അസിഡിറ്റി എന്ന രോഗം നമുക്ക് വരാനുള്ള പ്രധാന കാരണങ്ങൾ.
ഇനി അസിഡിറ്റി എന്ന രോഗം പൂർണമായും നമ്മുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള വഴികൾ ആണ് താഴെ പറയുന്നത്.
രാവിലെ ഉറക്കം ഉണർന്നതിന് ശേഷം വെറുംവയറ്റിൽ നാല് ഗ്ലാസ് വെള്ളം കുടിക്കുക അതിനുശേഷം രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഉറക്കമുണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കുക. ബ്രേക്ക്ഫാസ്റ്റ് സാധാരണ കഴിക്കുന്നതിലും അളവ് വർദ്ധിപ്പിക്കുക. ഇനി ഉച്ചഭക്ഷണം കൃത്യം ഒരു മണിക്ക് മുന്നേ കഴിക്കാൻ ശ്രമിക്കുക രാത്രി ഭക്ഷണം വളരെ മിതമായ രീതിയിൽ കഴിയുന്നതും ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പായി കഴിക്കുക.
രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം നൂറ് അടിയെങ്കിലും നടക്കാൻ ശ്രമിക്കുക ഇതൊക്കെയാണ് അസിഡിറ്റി എന്ന രോഗം നമ്മുടെ ശരീരത്തിൽ നിന്ന് നമുക്ക് നീക്കം ചെയ്യാനുള്ള പ്രതിവിധികൾ
Post a Comment