നിങ്ങൾ കിഡ്നി രോഗിയാണോ നിങ്ങളുടെ മൂത്രം നോക്കി മനസ്സിലാക്കാം
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് കിഡ്നി. പ്രായം കൂടുന്തോറും കിഡ്നിയുടെ ആരോഗ്യം നശിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലേക്കാണ് എത്തുന്നത്. ഏകദേശം മുപ്പത് വയസ്സ് ആകുമ്പോഴാണ് കിഡ്നിയുടെ പ്രവർത്തനം കുറഞ്ഞു വരുന്നത് എന്നാൽ കിഡ്നിക്ക് കൂടുതൽ സമ്മർദ്ദം നൽകിയാൽ അത് 30 വയസ്സിനു മുമ്പ് തന്നെ നിങ്ങളെ രോഗ അവസ്ഥയിലേക്ക് നയിക്കുന്നു.രക്തത്തിലെ മാലിന്യങ്ങൾ നീക്കി അതിനെ ശുദ്ധീകരിക്കാൻ ആണ് വൃക്ക ഉപയോഗിക്കുന്നത്. വൃക്കരോഗങ്ങളെ തുടക്കത്തിൽ തിരിച്ചറിയാൻ വളരെ പ്രയാസമാണ് അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങളെ ചില ലക്ഷണങ്ങളിലൂടെയാണ് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുക.
ശരീരത്തിൽ നീർവീക്കം ഉണ്ടെങ്കിൽ അത് നമ്മൾ വളരെയധികം ശ്രദ്ധിക്കണം. അമിതമായ ക്ഷീണം അനുഭവപ്പെടുക.നമ്മുടെ ചർമത്തിലുണ്ടാകുന്ന അമിതമായ ചൊറി ഇവയൊക്കെ ഇതിന് പ്രധാന കാരണങ്ങളാണ്
മൂത്രത്തിലെ മാറ്റങ്ങൾ മനസ്സിലാക്കി അത് കിഡ്നി ആരോഗ്യകരം ആണോ അല്ലയോ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മൂത്രമൊഴിക്കുമ്പോൾ അളവ് കുറവ്. മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന നിറം മാറ്റം നമ്മൾ ശ്രദ്ധിക്കണം മൂത്രത്തിൽ ചുവന്ന നിറവും വിളർച്ചയും ബാധിച്ച പോലുള്ള മൂത്രം ആണെങ്കിൽ അത് നമ്മൾ ശ്രദ്ധിക്കണം. ഇങ്ങനെ അനുഭവപ്പെട്ടാൽ അതിനർത്ഥം നിങ്ങളുടെ കിഡ്നി പ്രവർത്തന ശ്രമം അല്ല എന്ന് മനസ്സിലാക്കാം. മൂത്രത്തിൽ പത കാണുന്നത് ശ്രദ്ധിക്കണം സാധാരണ മൂത്രത്തിൽ പത ഉണ്ടാകില്ല ഇത്തരം കാര്യങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ നിങ്ങൾ അടുത്തുള്ള ഡോക്ടറെ സമീപിക്കുക കിഡ്നി രോഗത്തിൽ നിന്നും നിങ്ങളുടെ ആരോഗ്യം നിങ്ങൾ സംരക്ഷിക്കുക.
ഇനി ഇതിനുള്ള പ്രതിവിധികളാണ് താഴെ പറയുന്നത്.
ധാരാളം വെള്ളം കുടിക്കുക
മൂത്ര ശങ്ക തോന്നിയാൽ ഉടൻ തന്നെ പോയി മൂത്രമൊഴിക്കുക അതിനെ പിടിച്ചു വയ്ക്കാതിരിക്കുക
കിഡ്നിയുടെ നല്ല ആരോഗ്യ നിലനിൽപ്പിനായി നിങ്ങൾ മത്സ്യം ധാന്യങ്ങൾ തുടങ്ങിയവയുടെ അളവ് നിങ്ങളുടെ ആഹാരപദാർത്ഥങ്ങളിൽ നിങ്ങൾ വർദ്ധിപ്പിക്കുക
Post a Comment