എം ആർ ഐ സ്കാനിംഗ് എന്ന് ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ എന്താണെന്ന് അറിയുമോ
ആധുനിക സമൂഹത്തിൽ ഇന്ന് ലോകം കുതിക്കുന്നതിനേക്കാൾ വേഗത്തിലാണ് രോഗങ്ങൾപടർന്നു പന്തലിക്കുന്നത്. മനുഷ്യരിൽ കണ്ടുവരുന്ന രോഗങ്ങൾ ഡോക്ടർമാർക്ക് നിർവചിക്കാൻ പറ്റാത്ത രോഗങ്ങളാണ് ഇന്ന് കൂടുതലായും. പല രോഗങ്ങൾ കൊണ്ടും മനുഷ്യർ ഇന്ന് വളരെ ബുദ്ധിമുട്ടിലാണ്. രോഗങ്ങൾ കൂടുന്നതിന് അനുസരിച്ച് ശാസ്ത്രജ്ഞന്മാർ ഇന്ന് അതിനുള്ള മെഷിനറികളും കണ്ടുപിടിച്ചു വരികയാണ് അതിലൊന്നാണ് എംആർഐ സ്കാനിംഗ് മെഷീൻ.
എം ആർ ഐ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്(മാഗ്നെറ്റിക് റീസൺ ഇമേജ്) എംആർഐ സ്കാനിംഗ് മെഷീൻ ചെയ്യുന്ന പ്രവർത്തനങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
എംആർഐ എന്ന് പറയുന്നത് ഒരു സ്കാനിംഗ് രീതിയാണ്. ഇതിൽ ഒരു കാന്തിക മണ്ഡലം അടങ്ങിയിരിക്കുന്നു കൂടാതെ റേഡിയോ തരംഗം ഉണ്ടാകുന്നു ഇവയുപയോഗിച്ച് അവയവങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ എടുക്കുന്നതിനെയാണ് എംആർഐ എന്ന് പറയുന്നത്. ട്യൂബ് രൂപത്തിലുള്ള വലിയൊരു മെഷീൻ അകത്തേക്ക് കിടത്തി അതിലേക്ക് കടത്തിവിട്ടാണ് എംആർഐ സ്കാനിങ് എടുക്കുന്നത്.
രോഗി മിഷ്യൻ അകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ കാന്തിക മണ്ഡലത്തിൽ ആവരണം ചെയ്യപ്പെടും ശേഷം റേഡിയോ തരംഗങ്ങൾ കാരണം ഒരു സിഗ് നെൽ പുറപ്പെടുവിക്കും ഈ സിഗ്നൽ ഉപയോഗിച്ച് നടു മുറിച്ച രൂപത്തിലുള്ള ഒരു എംആർഐ ചിത്രം പുറപ്പെടുവിക്കും. എംആർഐ സ്കാനിംഗ് രീതി മറ്റു സ്കാനിങ് രീതികളെ അപേക്ഷിച്ച് വളരെ വ്യക്തത കൂടിയ റിപ്പോർട്ടുകളാണ് ലഭിക്കുക. ശരീരത്തിൽ മുറിവുകളോ പാടുകളോ മറ്റു അസ്വസ്ഥതകളോ ഈ പരിശോധന മൂലം ഉണ്ടാകുന്നില്ല. പ്രധാനമായും തലച്ചോറിനും നട്ടെല്ലിനും സംഭവിച്ച മുറിവ് ചതവ് ശതം തലച്ചോറിലെ ട്യൂമർ പക്ഷാഘാതം എന്നിവയുടെ എല്ലാ വിവരങ്ങളും നല്കുകയും കൂടാതെ ഹൃദയത്തെയും ഹൃദയ അറകളുടെടേയും എംആർഐ ഹൃദയ അറകളുടെ പ്രവർത്തനം ഹൃദയാഘാതം മൂലം ഉണ്ടാകുന്ന എല്ലാ തകരാറുകളെയും രക്തക്കുഴലുകളിൽ വരുന്ന വ്യത്യാസത തുടങ്ങിയവ മനസ്സിലാക്കാം.
ആന്തരിക അവയവങ്ങളുടെ എംആർഐ
അന്തരിക അവയവമായ കരൾ വൃക്ക ഗർഭപാത്രം തുടങ്ങിയവയിലേ ട്യൂമറുകളും മറ്റു തകരാറുകളും മനസ്സിലാക്കാം.
എംആർഐ സ്കാനിങ് ചെയ്യാൻ വേണ്ടി ഒരു വ്യക്തി പോകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്
ശരീരത്തിൽ മറ്റ് ഏതെങ്കിലും അസുഖങ്ങകൾ ഉണ്ടെങ്കിൽ അത് എംആർഐ സ്കാനിങ്നെ ബാധിക്കുന്നതാണ്. കൂടാതെ കൃതിമ ഹൃദയസ്പന്ദന നിരക്ക് കൂടാതെ ശരീരത്തിൽ ധരിക്കുന്ന ആഭരണങ്ങൾ ഏലസ് കണ്ണട വാച്ച് തുടങ്ങിയ വസ്തുക്കൾ സ്കാനിംഗ് അവസരത്തിൽ ഉപയോഗിക്കരുത്.
Post a Comment