കാലുകളുടെ അടി ഭാഗം വിണ്ടു കീറുന്നുണ്ടോ എളുപ്പം സുഖപ്പെടുത്താം
മിക്ക ആളുകളിലും ഉണ്ടാകുന്ന ഒന്നാണ് കാലുകളുടെ അടിഭാഗം വിണ്ടുകീറൽ. ഇതുമൂലം വളരെയധികം ബുദ്ധിമുട്ട് വേദന സഹിക്കുന്നവരാണ് നമ്മൾ പലരും. എങ്ങനെ സുഖപ്പെടുത്താം. വെറും പത്ത് ദിവസത്തെ ചികിത്സകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റാൻ പറ്റും അതിനുള്ള വഴികളാണ് താഴെ പറയുന്നത്.
ഇതിനു വേണ്ടി നാം ആദ്യമേ ചെയ്യേണ്ടത് ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് നമ്മുടെ കാലുകൾ മുക്കി വെക്കാൻ പാകത്തിൽ ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക അതിനുശേഷം ഒരു ടീസ്പൂൺ ഉപ്പ് ഇടുക ശേഷം നിങ്ങൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഷാംപൂ ഉപയോഗിച്ച് വെള്ളം നന്നായി മിക്സ് ചെയ്യുക ശേഷം ഒരു 15 മിനിറ്റ് നേരം രണ്ടുകാലുകളും അതിൽ മുക്കി വയ്ക്കുക. അതിനുശേഷം നമ്മുടെ കാലുകൾ ബ്രഷ് ഉപയോഗിചോ അല്ലെങ്കിൽ നല്ല ഒരയുള്ള കല്ലു ഉപയോഗിചോ നന്നായി ഉരച്ച് തേച്ച് കഴുകി വൃത്തിയാക്കുക. ശേഷം ഒരു കോട്ടൻ തുണിയെടുത്ത് കാലുകൾ നന്നായി തുടച്ചു വൃത്തിയാക്കുക
അതിനുശേഷം കണിക്കൊന്നയുടെ തളിരില എടുത്ത് മിക്സിയിൽ ഇട്ട് കുറഞ്ഞ വെള്ളം ഉപയോഗിച്ച് നല്ല കട്ടിയിൽ മിക്സ് ചെയ്തു എടുക്കുക. ശേഷം കാലുകളുടെ അടിഭാഗത്ത് വിണ്ടുകീറിയ എല്ലാ സ്ഥലങ്ങളിലും ഈ കണിക്കൊന്നയുടെ നീര് നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക ശേഷം ഒരു ഷോക്സ് ധരിച്ച് കിടന്നുറങ്ങുക ഇങ്ങനെ തുടർച്ചയായി ഒരു പത്ത് ദിവസം ചെയ്യുമ്പോഴേക്കും കാലിന് നല്ല വ്യത്യാസം കണ്ടു തുടങ്ങും.
Post a Comment