Header Ads

test

നിങ്ങൾ കൊളസ്ട്രോൾ ഉള്ള ഒരു വ്യക്തിയാണോ എളുപ്പം നിയന്ത്രിക്കാം

മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ. എങ്ങനെയാണ് കൊളസ്ട്രോൾ ഉണ്ടാകുന്നത്. എന്താണ് കൊളസ്ട്രോൾ. കൊളസ്ട്രോളിന് ആഹാര നിയന്ത്രണം ആവശ്യമുണ്ടോ? ഇതൊക്കെ പലപ്പോഴായി രോഗികൾ ചോദിച്ചു വരുന്ന ഒരു പ്രശ്നമാണ്.
 എന്താണ് കൊളസ്ട്രോൾ
 കൊളസ്ട്രോൾ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു വസ്തു തന്നെയാണ് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ നമ്മുടെ ചില ഹോർമോൺ ഉൽപാദനത്തിന് അതേപോലെ തന്നെ വിറ്റാമിനുകളുടെ ശരിയായ ആകിരണത്തിനും കൊളസ്ട്രോൾ വളരെ അത്യാവശ്യമായ ഒരു ഘടകമാണ്.
കൊളസ്ട്രോൾ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും അത് അവിടെ ബ്ലോക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശരിയായ രീതിയിലുള്ള ജീവിത ശൈലിയിലൂടെ ഒരു പരിധിവരെ നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ പറ്റും. മാത്രമല്ല നമ്മുടെ പാരമ്പര്യത്തിൽ ആർക്കെങ്കിലും കൊളസ്ട്രോൾ ഉണ്ടെങ്കിൽ എന്നിരുന്നാൽ പോലും നമുക്ക് കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിയും. ആഹാരത്തിലൂടെ നമുക്ക് എങ്ങനെ കൊളസ്ട്രോൾ നിയന്ത്രിക്കാം പ്രധാനമായും നാരുകൾ കൂടിയ ആഹാര പദാർത്ഥങ്ങൾ ഉപയോഗിക്കുക. അന്നജം കൂടിയ ഭക്ഷണമായ ചോറ് കിഴങ്ങ് ബ്രെഡ് അതുപോലെ കിഴങ്ങുവർഗ്ഗങ്ങൾ ഇവയുടെ അമിതമായുള്ള ഉപയോഗം കുറയ്ക്കുക പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക 
എങ്ങനെ കൊളസ്ട്രോളിൽ നിന്നും രക്ഷനേടാം ദിവസവും വ്യായാമം ചെയ്യുക ധാരാളം നാരുകൾ അടങ്ങിയ ഫ്രൂട്സ് പച്ചക്കറികൾ കഴിക്കുക അതേപോലെ ബദാം തുടങ്ങിയ ആഹാരപദാർത്ഥങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇത്രയും കാര്യങ്ങൾ ചെയ്താൽ ഒരു കൊളസ്ട്രോൾ ഇല്ലാത്ത ആരോഗ്യമുള്ള ശരീരം ആക്കി മാറ്റാൻ നമുക്ക് കഴിയും.

No comments