Header Ads

test

ഗർഭം അലസി പോവാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ഗർഭം അലസി പോവുക എന്നത് ഇന്ന് സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്ന ഒരു അവസ്ഥയാണ്. ചില സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ വിഷമങ്ങൾ ഒന്നും ഉണ്ടാവില്ല എന്നിരുന്നാലും ഓരോ തവണയും അവർ ഗർഭിണിയായി 7 മാസം മുമ്പും ചിലർക്ക് മൂന്ന് മാസത്തിനുള്ളിലും ഗർഭം അലസി കൊണ്ടിരിക്കും. മൂന്നിൽ കൂടുതൽ തവണ ഗർഭിണിയായി 7 മാസത്തിന് മുൻപേ തനിയെ അലസി പോകുന്ന അവസ്ഥയാണ് നിരന്തരമായി ഗർഭം അലസി പോവുക എന്ന് പറയുന്നത്. ഇത് ശാരീരികമായും മാനസികമായും ഒരു സ്ത്രീയും ഒരു ദാമ്പത്യ ജീവിതത്തെയും ഒരുപാട് ബാധിക്കുന്ന ഒരു പ്രശ്നമാണ്.
നിരന്തരമായി ഗർഭം അലസുന്നതിന് പല കാരണങ്ങളും ഉണ്ട് അതിൽ ഒന്നാണ് ജനകീയമായ കാരണങ്ങൾ. അച്ഛനിൽ നിന്നുള്ള ബീജവും അമ്മയിൽ നിന്നുള്ള അണ്ഡവും കൂടി ചേർന്നാണ് ഒരു കുട്ടി രൂപം കൊള്ളുന്നത്. അച്ഛനിൽ നിന്ന് വന്ന ബീജവും അമ്മയിൽ നിന്ന് വന്ന മുട്ടയിലോ ജനകീയമായ തകരാറുകൾ ഉണ്ടെങ്കിൽ പ്രഗ്നൻസി അലസി കൊണ്ടിരിക്കും. സ്ത്രീയുടെ ആന്തരിക അവയവമായ യൂട്രസ്സ്.യൂട്രസിൽ ഉള്ള പ്രശ്നങ്ങൾ കാരണം യൂട്രസിൽ ഉണ്ടാകുന്ന പാടാ ഇവയൊക്കെ ഗർഭം അലസി പോവാൻ കാരണങ്ങളാണ്.
  അടുത്ത ഗർഭം ധരിക്കുന്നതിനു മുമ്പ് സ്പെഷലിസ്റ്റിനെ കണ്ട് രോഗ നിർണയം നടത്തി ഒരുങ്ങി ചികിത്സാമാർഗങ്ങൾ സ്വീകരിച്ചു ഗർഭം ധരിക്കുകയും ശരിയായ കെയർ ലഭിക്കുകയും ചെയ്തു കഴിഞ്ഞാൽ ഒരു ആരോഗ്യമുള്ള കുഞ്ഞിനെ നമുക്ക് ലഭിക്കാൻ കാരണമാകും.

No comments