Header Ads

test

ചെറിയ ഉള്ളി ഉപയോഗിക്കുന്നത് കൊണ്ട് ഇത്രയും ഗുണങ്ങളോ

 ഉള്ളികൾ രണ്ടുതരമുണ്ട് ചെറിയ ഉള്ളി വലിയ ഉള്ളി രണ്ടും ഉള്ളികൾക്കും ആരോഗ്യ ഗുണങ്ങൾ വളരെ കൂടുതലാണ്. എന്നിരുന്നാലും വലിയ ഉള്ളിയേ അപേക്ഷിച്ച് ചെറിയ ഉള്ളി യിലാണ് കൂടുതൽ ആരോഗ്യ ഗുണങ്ങൾ ഉള്ളത്. പ്രോട്ടീൻ വിറ്റാമിനുകൾ സൾഫർ തുടങ്ങിയവ കൊണ്ട് സന്തുഷ്ടമാണ് ചെറിയുള്ളി. ആയുർവേദ വിധി പ്രകാരം ചെറിയഉള്ളി ഇല്ലാതെ രോഗ ശമനം ഇല്ല എന്ന് പറഞ്ഞാൽ തെറ്റില്ല.


  ക്യാൻസർ ആസ്മ പനി ജലദോഷം പ്രമേഹം ചുമ തുടങ്ങിയവയെല്ലാം ചെറിയഉള്ളിയുടെ ഉപയോഗം കൊണ്ട് രക്ഷ നേടാൻ സാധിക്കുന്നു. 

 എങ്ങനെയൊണ് ചെറിയ ഉള്ളി ഉപയോഗിക്കേണ്ട വിധം താഴെ പറയുന്നു.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദന മാറാൻ വേദന സംഹാരികൾ വാങ്ങുന്ന ഒരു അവസ്ഥയാണ് ഇന്നുള്ളത് എന്നാൽ അല്പം കറിയുപ്പ് ചെറിയ ഉള്ളി യുമായി അരച്ച് മിക്സ് ചെയ്തു കഴിച്ചാൽ ശരീരമാകെയുള്ള വേദനകൾ മാറിക്കിട്ടും. കൂടാതെ വയറു വേദനയ്ക്ക് പറ്റിയ ഏറ്റവും വലിയ ഒറ്റമൂലിയാണ് ചെറിയുള്ളി അരച്ച് കഴിക്കുന്നത് കൂടാതെ ആർത്തവസംബന്ധമായ നടുവേദന കൾ മാറ്റാൻ ഈ ചെറിയ ഉള്ളി വളരെ നല്ലതാണ്.


 മാത്രമല്ല നമ്മുടെ സ്വരം തെളിയാൻ ആയി ചെറിയ ഉള്ളി ചെറുതായി അരിഞ് തേനിലിട്ട് കഴിച്ചാൽ നമ്മുടെ സ്വരം നല്ല അടിപൊളിയായി മാറും.

 ചെറിയ ഉള്ളിയും കൽക്കണ്ടവും ചെറുനാരങ്ങ നീരും മിക്സ് ചെയ്തു കഴിച്ചാൽ നമ്മുടെ കഫക്കെട്ട് മാറിക്കിട്ടും.
 മാത്രമല്ല ഇഴജന്തുക്കളുടെ കടിയേറ്റാൽ അതിനുചുറ്റും ചെറിയഉള്ളിയുടെ നീര് പുരട്ടിയാൽ വിഷം ഇറങ്ങിപ്പോകും.

No comments