പല്ലുകളിൽ ഉണ്ടാകുന്ന കറകൾ എളുപ്പം നീക്കി നല്ല വെളുത്ത പല്ലുകൾ ആക്കാം
വെളു വെളുത്ത പല്ലുകൾ ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പല്ലിലെ കറ കാരണം ആളുകൾക്കിടയിൽ വായ തുറന്നു സംസാരിക്കാൻ മടിച്ചവരാണ് നമ്മളിൽ മിക്ക ആളുകളും. ഞാൻ വായ തുറന്ന് ചിരിച്ചാൽ എൻറെ പല്ലിലെ കറ അവൻ കാണുമല്ലോ എന്ന് വിചാരിച്ച് നാണിച്ചവരാണ് നമ്മൾ
നമ്മുടെ പല്ലുകൾക്ക് ഉണ്ടാകുന്ന മഞ്ഞക്കറ മറ്റു നിറ വ്യത്യാസം മാറ്റാൻ കഴിയുന്ന ഒരു ടിപ്പ് ആണ് താഴെ പറയുന്നത്.
ഇതിന് ആവശ്യമായ ചേരുവകൾ
കേരറ്റ്-1
ഒരു ടീ സ്പൂൺ ബേക്കിംഗ് പൗഡർ
ചെറുനാരങ്ങ 1
ഇനി എങ്ങനെ ഇത് ഉപയോഗിക്കും എന്ന് നോക്കാം
ആദ്യം കേരറ്റ് എടുത്തു ചെറുതാക്കി ചിരണ്ടി അതിനുശേഷം ഒരു ചെറുനാരങ്ങ മുഴുവനും പിഴിഞ്ഞ് അതിൻറെ നീരെടുത്ത് ചിരണ്ടിയ കേരറ്റ്ലേക്ക് ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ ബാങ്കിംഗ് പൗഡർ അതിലേക്ക് ചേർക്കുക ശേഷം നന്നായി മിക്സ് ചെയ്യുക
അതിനുശേഷം നമ്മൾ തുടർച്ചയായി മൂന്നു ദിവസം നമ്മൾ ഉണ്ടാക്കിയ ഈ മിശ്രിതം കൊണ്ട് മൂന്നുദിവസം അടുപ്പിച്ച് നല്ലരീതിയിൽ മിശ്രിതം ഉപയോഗിച്ച് പല്ലിൻറെ കറയുള്ള ഭാഗത്ത് നല്ലവണ്ണം തേച്ചുപിടിപ്പിക്കുക. 4 മിനിറ്റ് കഴിഞ്ഞതിനു ശേഷം സാധാരണ ബ്രഷ് ചെയ്യുമ്പോലെ പേസ്റ്റ് ഉപയോഗിക്കാതെ ബ്രഷ് ചെയ്യുക. ഇങ്ങനെ ചെയ്താൽ നല്ല വെളുത്ത പല്ലുകൾ നിങ്ങൾക്ക് ലഭിച്ചേക്കാം
Post a Comment